ഡല്‍ഹിയില്‍ നാലാം ദിവസവും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും കൊവിഡ് വ്യാപനം ശക്തമായിത്തന്നെ തുടരുന്നു. മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമൊപ്പം കൊവിഡ് വ്യാപനം അതിശക്തമായ ഡല്‍ഹിയില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലും ആയിരത്തിലേറെ പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 1,295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുത്തു.
കഴിഞ്ഞ ദിവസത്തെ 24 മണിക്കൂറിനിടെ മാത്രം 13 പേര്‍ക്കൂടി മരിച്ചതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടില്ല. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡിനൊപ്പം മഴയും വെള്ളപ്പൊക്കവും വെട്ടുകിളി ശല്യവും ദുരിതമാകുന്നുണ്ട്.
അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് രണ്ടു പൊലിസുകാര്ക്കൂടി മരിച്ചു. അസി. സബ് ഇന്‍സ്പെക്ടര്‍മാരായ വിക്രം, ശേഷ്മണി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇതോടെ ഡല്‍ഹിയില്‍ രോഗം ബാധിച്ച് മരിച്ച പൊലിസുകാരുടെ എണ്ണം മൂന്നായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."