HOME
DETAILS
MAL
ലിബറേഷന്‍ ഫ്രണ്ടിനും കശ്മീരില്‍ നിരോധനം
backup
March 22 2019 | 16:03 PM
ശ്രീനഗര്‍: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഭീകര വിരുദ്ധ നിയമപ്രകാരമാണ് നിരോധനം. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘടനയെ മുപ്പത് വര്‍ഷത്തിഷത്തിനുള്ളില്‍ മൂന്നാം തവണയാണ് കശ്മീരില്‍ നിരോധിക്കുന്നത്.
ഈ മാസം ജമ്മുവില്‍ നിരോധിക്കുന്ന രണ്ടാമത്തെ സംഘടനയാണിത്. മുന്‍പ് ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചിരുന്നു. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തീവ്രവാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ച് അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."