HOME
DETAILS
MAL
ട്രാഫിക് ഫൈനുകള്‍ക്ക് ദുബൈ പൊലിസ് ഇളവ് പ്രഖ്യാപിച്ചു
backup
March 22 2019 | 16:03 PM
ദുബൈ: സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ട്രാഫിക് ഫൈനുകള്‍ക്ക് ദുബൈ പൊലിസ് ഇളവ് പ്രഖ്യാപിച്ചു. പൊലിസിന്റെ നിബന്ധന പാലിക്കുന്നവര്‍ക്ക് പിഴയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവ് ലഭിക്കും. ഫൈനുകള്‍ ഒഴിവാക്കാന്‍ ഒരേയൊരു നിബന്ധന മാത്രമാണ് പൊലിസ് മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാകരുത്. ഇങ്ങനെ മൂന്ന് മാസം പുതിയ നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവ് നല്‍കും. ആറ് മാസം നിയമം പാലിച്ച് തന്നെ വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഒന്‍പത് മാസം പൂര്‍ത്തിയാക്കിയാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം നിയമമൊന്നും ലംഘിക്കാതിരുന്നാല്‍ ഫൈനുകള്‍ പൂര്‍ണമായും ഒഴിവാക്കി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."