HOME
DETAILS

ഈ നിയമഭേദഗതി ജനാഭിലാഷം പരിഗണിച്ച്

  
backup
June 30 2018 | 07:06 AM

e-chandrashekharan-article

പശ്ചിമേഷ്യന്‍ അധിനിവേശകാലത്ത് അമേരിക്കന്‍ പ്രസിഡന്റുമാര്‍ യുദ്ധത്തില്‍ തങ്ങളോടൊപ്പം ചേരാത്ത രാജ്യങ്ങളെക്കുറിച്ചു നടത്തിയ നിരീക്ഷണം സാമ്രാജ്യത്വത്തിന്റെ കച്ചവട രസതന്ത്രത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ്. 'ഞങ്ങളുടെ കൂടെ ഇല്ലെന്നതിനര്‍ഥം നിങ്ങള്‍ അവരുടെ കൂടെയാണെന്നാണ്' എന്നാണവര്‍ പറഞ്ഞിരുന്നത്. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഈ കാഴ്ചപ്പാടിന് അംഗീകാരം ലഭിക്കുന്നു. പക്ഷേ, കേരളീയര്‍ ഏകശിലാ ഘടനാശാഠ്യങ്ങളെ കണ്ണടച്ചു സ്വീകരിക്കുന്നവരല്ല. ഏറ്റവും ഗൗരവപൂര്‍ണമായ ജനാധിപത്യസംവാദങ്ങള്‍ക്കു വേദിയാകുന്ന സംസ്ഥാനമാണു കേരളം. മറ്റെല്ലാറ്റിലുമെന്നപോലെ നിയമനിര്‍മാണത്തിലും സംവാദവും വിവാദവും ഒരു ഭാഗത്തു നടക്കുമ്പോള്‍ത്തന്നെ ബഹുസ്വരതയുടെ മഴവില്ലു തെളിയുന്ന രാഷ്ട്രീയവിഹായസ്സാണു കേരളത്തിന്റേത്. 

സന്തുലിതമായ വികസനത്തിനുവേണ്ടി വിവിധ സര്‍ക്കാരുകള്‍ നടത്തിയ ഭരണനടപടികളിലൂടെയും നിയമനിര്‍മാണത്തിലൂടെയുമാണ് കഴിഞ്ഞ ആറു പതിറ്റാണ്ടു കൊണ്ട് രാജ്യത്തിനു മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞത്. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണനിയമം തൊട്ട് ഇക്കഴിഞ്ഞ 25നു നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമംവരെയുള്ളവയില്‍ ജനാഭിലാഷമാണു പ്രതിഫലിക്കുന്നത്.
1990കളില്‍ കൃഷിയിടങ്ങളും നെല്‍വയലുകളും പരിസ്ഥിതിയും ജലസ്രോതസ്സും ഭക്ഷ്യോല്‍പ്പാദനവുമൊക്കെ തകര്‍ക്കുന്ന വികലമായ വികസനസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ഒട്ടേറെ പ്രവൃത്തികള്‍ കേരളത്തില്‍ നടന്നു. ഇതിന്റെ ഫലമായി അന്നത്തിനുവേണ്ടി അന്യ സംസ്ഥാനത്തുനിന്നെത്തുന്ന ലോറികളെ കാത്തുനില്‍ക്കേണ്ട ഗതികേടിലെത്തി മലയാളി.
സുസ്ഥിരമല്ലാത്ത വികസനമാതൃകകള്‍ തള്ളിക്കളയാനുള്ള ജനാഭിലാഷമാണ് ഈ ഘട്ടത്തില്‍ ചരിത്രപരമായ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം പാസാക്കാന്‍ 2008ല്‍ അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 2008ല്‍ നിലനിന്ന നെല്‍വയലുകളെയെങ്കിലും ഒരു പരിധി വരെ സംരക്ഷിക്കാന്‍ ഈ നിയമത്തിനു കഴിഞ്ഞു.
ഇപ്പോള്‍ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ബില്‍ ഭക്ഷ്യോല്‍പ്പാദനം, കാര്‍ഷികവികസനം, കര്‍ഷകക്ഷേമം, ഭൂവിതരണം, ഭവനനിര്‍മാണം, പരിസ്ഥിതിസംരക്ഷണം, ജലലഭ്യത തുടങ്ങി വിവിധ മേഖലകള്‍ക്കു സാര്‍ഥകമായ മെച്ചമുണ്ടണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തെയാണ് ഈ ബില്‍ പ്രതിനിധാനം ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ പൊതുനന്മ ലാക്കാക്കിയുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു ഭൂമി കണ്ടെത്തുകയെന്നത് പലപ്പോഴും വെല്ലുവിളിയാണ്. ഗെയില്‍ പോലുള്ള അത്യന്താപേക്ഷിതമായ വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തിനു നഷ്ടപ്പെടാന്‍ പാടില്ല. പൊതു ആവശ്യമെന്ന നിര്‍വചനത്തില്‍ പദ്ധതികളെന്ന വാക്കിനൊപ്പം പ്രോജക്റ്റുകളെന്നുകൂടി ചേര്‍ത്തു പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപ്രകാരം ഒഴിച്ചുകൂടാന്‍ പറ്റാത്ത പദ്ധതികള്‍ക്കു നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതു കാലാനുസൃതവും വികസനതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ ഭേദഗതിയാണ്.
അതേസമയം, നെല്‍കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയുന്ന മുഴുവന്‍ പാടങ്ങളിലും കൃഷി വ്യാപിപ്പിച്ചു നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2015-16 ല്‍ 1.96 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയാണു സംസ്ഥാനത്തുണ്ടായിരുന്നത്. 2017-18ല്‍ ഇത് 2.2 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. ആക്റ്റിലെ 16-ാം വകുപ്പു ഭേദഗതി ചെയ്ത് തരിശ്ശിട്ടിരിക്കുന്ന നെല്‍വയലുകള്‍ ഉടമസ്ഥന്റെ അനുമതിയില്ലെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ കൊണ്ടേണ്ടാ കുടുംബശ്രീ യൂനിറ്റുകളെക്കൊണ്ടോ പാടശേഖര സമിതികളെക്കൊണ്ടോ ഏറ്റെടുപ്പിച്ചു കൃഷി ചെയ്യിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി.
അപ്പോഴും ഭൂവുടമയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടു കൃഷിയുടെ ലാഭത്തിന്റെ 25 ശതമാനം ഉടമയ്ക്കു ലഭ്യമാക്കാനും വ്യവസ്ഥയുണ്ടണ്ട്. ഒപ്പം തന്നെ നിലം നികത്തുന്നതിനെതിരേ ആര്‍ക്കും പൊലിസില്‍ പരാതിപ്പെടാന്‍ കഴിയുന്ന കോഗ്നൈസബിള്‍ ഒഫന്‍സ് ആക്കി മാറ്റി നിലംനികത്തിയാലുള്ള ശിക്ഷ രണ്ടുവര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
2008നു മുമ്പു നികന്നു കിടക്കുന്നതും ഭൂരേഖകളില്‍ നിലമെന്നു രേഖപ്പെടുത്തിയതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടണ്ടുവന്നു. മറ്റെവിടെയും ഭൂമിയില്ലാത്തവര്‍ക്ക് ഇവിടെ വീടുവച്ചു താമസിക്കുന്നതിന് അനുമതി ലഭിക്കും. പത്തുസെന്റിനു മുകളിലാകട്ടെ ക്രമവല്‍ക്കരണത്തിനു ജലസംരക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിശ്ചിതവ്യവസ്ഥകളുണ്ടണ്ട്.
തരംമാറ്റുന്ന ഭൂമി 50 സെന്റില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം ജലസംരക്ഷണ നടപടികള്‍ക്കായി മാറ്റിവയ്ക്കണം. അപ്രകാരം സ്വഭാവവ്യതിയാനം വരുത്തുന്നത് അടുത്തുള്ള നെല്‍വയലുകളെ പ്രതികൂലമായി ബാധിക്കില്ലെന്നും നീരൊഴുക്കു തടസ്സപ്പെടുത്തില്ലെന്നും ഉറപ്പാക്കണം. തരംമാറ്റല്‍ അനുവദിക്കുന്ന ഭൂമിയെ സംബന്ധിച്ചു വില്ലേജ് റെക്കോര്‍ഡുകളില്‍ മാറ്റം വരുത്തുന്നതിനും വ്യവസ്ഥയുണ്ട്.
കേരള ലാന്റ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ നിലവില്‍ വന്ന 1967 ജൂലൈ നാലിനു ശേഷവും 2008നു മുമ്പും നികന്നു കിടക്കുന്നതോ നികത്തിയതോ ആയ ഭൂമി സംബന്ധിച്ചു റവന്യു ഡിവിഷണല്‍ ഓഫിസറുടെ ഉത്തരവിന്മേല്‍ ജില്ലാകലക്ടര്‍ക്കു നല്‍കുന്ന അപ്പീലിനുള്ള ഫീസാണ് 500 രൂപയെന്നു നിജപ്പെടുത്തിയിട്ടുള്ളത്. 1967 ജൂലൈ നാലിനു മുമ്പു നികന്നുകിടക്കുന്ന ഭൂമി തരംമാറ്റുന്നതിനു ഫീസ് ആവശ്യമില്ല.
ഒരു തുണ്ടു നെല്‍വയലും നികത്തപ്പെടരുതെന്ന ജനാഭിലാഷവും ലക്ഷക്കണക്കിനു ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സാങ്കേതികത്വത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടരുതെന്ന ജനകീയാവശ്യവും നാം കൈവരിച്ച സാമൂഹിക വികസനം സാമ്പത്തികരംഗത്തേയ്ക്കു കൂടി വ്യാപിപ്പിക്കണമെന്നുള്ള ജനങ്ങളുടെ പ്രതീക്ഷയും സന്തുലിതമായി സമന്വയിച്ച നിയമ നിര്‍മാണമാണ് 2018ലെ ഈ ഭേദഗതി നിയമം. മറിച്ചുള്ള ആശങ്കകളിലെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നു. എന്നാല്‍, ദുരുദ്ദേശ്യപരമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  26 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  34 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago