പരാതികള്‍ അവഗണിച്ചതിന്റെ ദുരന്തഫലം
കല്‍പ്പറ്റ: അശാസ്ത്രീയമായ നിര്‍മാണത്തിനെതിരെയും തോടുകൈയേറി നിര്‍മിക്കുന്നതിനുമെതിരെ നല്‍കിയ പരാതികള്‍ നഗരസഭ അവഗണിച്ചതിന്റെ ദുരന്തഫലമാണ് കെട്ടിടത്തിന്റെ തകര്‍ച്ച. പുലര്‍ച്ചെയായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
താഴെനിലയിലുള്ള മിക്ക മുറികളും വാടകയ്ക്ക് നല്‍കിയിരുന്നു. ഇതില്‍ രണ്ടു മുറികളുടെ ഫര്‍ണിച്ചര്‍ പ്രവൃത്തിയും നടക്കുന്നുണ്ട്. പകലാണ് കെട്ടിടം തകര്‍ന്നതെങ്കില്‍ നിരവധി പേര്‍ കെട്ടിടത്തിനുള്ളിലാകുമായിരുന്നു. പരാതി അവഗണിച്ചതിലൂടെ ഗുരുതര വീഴ്ചയാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായത്. 2014ലാണ് തോടു കൈയേറി കെട്ടിടം നിര്‍മിക്കാന്‍ തുടങ്ങിയത്. ഈ സമയത്തുതന്നെ പരാതികളുമായി പല സംഘടനകളും രംഗത്തെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി യൂനിറ്റ് ഓഫിസര്‍ നല്‍കിയ പരാതിയും അധികൃതര്‍ അവഗണിച്ചു. കെട്ടിടം നിര്‍മാണ സമയത്ത് അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കെട്ടിടം നിര്‍മിക്കാന്‍ ദേശീയപാതയോരത്തുനിന്നുള്ള അകലവും പാലിച്ചിട്ടില്ല. അഞ്ചരമീറ്റര്‍ റോഡരികില്‍നിന്നും അകലം വേണമെന്നാണ് നിയമം.
തോടരികില്‍നിന്നും നിയമപരമായിട്ടുള്ള അകലം പാലിക്കണം അതുമുണ്ടായിട്ടില്ല. തോടു നികത്തി പുതിയമണ്ണിട്ട സ്ഥലത്താണ് പില്ലര്‍ വാര്‍ത്തത്. പില്ലറിന്റെ നിര്‍മാണവും ശാസ്ത്രീയമായിട്ടല്ല. ചെറിയ പില്ലറിലാണ് കൂറ്റന്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ പിറകുവശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."