തിരൂരില്‍ രാത്രികാല വെറ്ററിനറി സേവനം തുടങ്ങി
മലപ്പുറം: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരൂര്‍ വെറ്ററിനറി പോളിക്ലിനിക് കേന്ദ്രീകരിച്ചാണ് കര്‍ഷകര്‍ക്കായി രാത്രികാല സേവന സൗകര്യമൊരുക്കിയത്. പശുക്കള്‍ക്ക് രാത്രികാലങ്ങളില്‍ ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തില്‍ സമീപിക്കാനുള്ള സൗകര്യമാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും നിലവില്‍ വന്നത്. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു മണിവരെ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതാണ് സംവിധാനം.
ജില്ലയില്‍ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം ലഭ്യമാക്കിയിരുന്നത്. ഈ വര്‍ഷം തിരൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സൗകര്യമൊരുക്കുകയായിരുന്നു.
രാത്രികാല സേവനത്തിനായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷകര്‍ 9061406401 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. രാത്രികാല സേവന പദ്ധതിയുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത് നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മുനീറാ കിഴക്കാംകുന്നത്ത് അധ്യക്ഷയായി.
തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന്, വെട്ടം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.എം.ടി ബാവ, നഗരസഭാ കൗണ്‍സിലര്‍ ശാന്ത ടീച്ചര്‍, രുഗ്മിണി ടീച്ചര്‍, ഇ.കെ സലീം, രാജേഷ്കുമാര്‍, ഡോ. ബി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."