HOME
DETAILS

കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 23 2019 | 00:03 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa

കോഴിക്കോട്: കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ നടപടി. സര്‍ക്കാരിതര തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും 180 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കരാര്‍ ജീവനക്കാര്‍ എന്ന പേരില്‍ പ്രസവാവധി നിഷേധിക്കാന്‍ ഒരിക്കലും കഴിയില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ രണ്ട് പേരാണ് പരാതി നല്‍കിയത്. 2016 ഡിസംബര്‍ 20 ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ.കെ.എമ്മിന്റെ യോഗം കരാര്‍ ജീവനക്കാര്‍ക്കും പ്രസവാവധി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രസവാവധിക്ക് അപേക്ഷ നല്‍കിയെന്നും എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അവധി നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിലെ ഭരണവിഭാഗം മേധാവി ഇത് സംബന്ധിച്ച് സര്‍ക്കാരുമായി ആശയ വിനിമയം നടത്തി ആവശ്യക്കാര്‍ക്ക് പ്രസവാവധി അടിയന്തിരമായി അനുവദിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഇറക്കിയ ഉത്തരവ് നടപ്പിലാക്കിയ ശേഷം രണ്ടുമാസത്തിനകം ഐ.കെ.എം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a minute ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  30 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago