പകര്‍ച്ചപ്പനിക്കെതിരേ ജാഗ്രതാ നിര്‍ദേശം; ചികിത്സാ ലഭ്യത ഉറപ്പാക്കി തുടങ്ങി
തിരുവനന്തപുരം: പകര്‍ച്ചപ്പനികള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. എച്ച്1 എന്‍1, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവക്കെതിരേ മുന്‍കരുതലുകള്‍ എടുത്ത് തുടങ്ങി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങള്‍, മരുന്നുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം കാരണം പകര്‍ച്ചപ്പനി വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്‍കരുതലുകള്‍ എടുത്ത് തുടങ്ങിയത്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ചുമതല ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്കാണ്. ബോധവല്‍ക്കരണം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും.
തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഭേദമാകുന്നതാണ് പകര്‍ച്ചപ്പനികള്‍. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനി,ശരീര വേദന, തലവേദന, ജലദോഷം, ചുമ,തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."