HOME
DETAILS
MAL
ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു
backup
June 01 2020 | 07:06 AM
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു ടോം ജോസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്.
1986 ബാച്ചുകാരനായ അദ്ദേഹത്തിന് അടുത്ത ഫെബ്രുവരി 19 വരെയാണ് സര്‍വിസുള്ളത്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."