മുസ്‌ലിം നാമധാരിയെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെങ്കില്‍ ഹസന്‍ രാജിവയ്ക്കണം: എന്‍.എം.സി
തിരുവനന്തപുരം: 27 ശതമാനം വരുന്ന സംസ്ഥാനത്തെ മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടതായ പരിഗണന നല്‍കാത്ത സമീപനമാണ് ഏറെക്കാലമായി കോണ്‍ഗ്രസ് പ്രസ്ഥാനം കേരളത്തില്‍ തുടരുന്നതെന്നും നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍(എന്‍.എം.സി) പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മുസ്‌ലിം ലീഗിന്റെ അക്കൗണ്ടില്‍ കോണ്‍ഗ്രസ് മുസ്‌ലിംകളെ പാര്‍ട്ടിയില്‍ അഗണിക്കുന്നതുകൊണ്ട് കേരളത്തില്‍ മുസ്‌ലിം ജനവിഭാഗം കോണ്‍ഗ്രസില്‍ നിന്ന് ക്രമേണ അകലുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്ന യാഥാര്‍ഥ്യം കെ.പി.സി.സി നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയാത്തത് ഖേദകരമാണെന്ന് സംസ്ഥാന പ്രസിഡന്റ് എ. റഹീംകുട്ടി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍, രാജ്യസഭാ സീറ്റ് തുടങ്ങിയ അധികാരസ്ഥാനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന പ്രവണതയാണ് കോണ്‍ഗ്രസ് നേതേൃത്വം അനുവര്‍ത്തിക്കുന്നത്. 1965ല്‍ ടി.ഒ ബാവയ്ക്കുശേഷം ഇപ്പോഴാണ് താല്‍ക്കാലിക പരിവേഷം നല്‍കി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സമുദായത്തില്‍ നിന്നുള്ള വ്യക്തിയെ പരിഗണിച്ചത്.
10 നാള്‍പോലും അദ്ദേഹത്തെ ആ സ്ഥാനത്ത് തുടരാന്‍ അവസരം നല്‍കാതെ പുറന്തള്ളാനാണ് കോണ്‍ഗ്രസ് നീക്കമെങ്കില്‍ മാറ്റുന്നതിനു മുമ്പ് അന്തസോടുകൂടി ആ സ്ഥാനം ഉപേക്ഷിക്കാന്‍ ഹസന്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കളായ അഡ്വ. മുഹമ്മദ് ബഷീര്‍, വൈ.എ സമദ്, പുരക്കുന്നില്‍ അഷ്‌റഫ്, ചാത്തന്നൂര്‍ ബഷീര്‍, ഷാഹുല്‍ ഹമീദ് കരേര, നജീം പുത്തന്‍കട, അഷ്‌റഫ് സഫ, എ.എ മുത്തലിഫ്, കെ. നാസര്‍, നെടുമ്പന ജാഫര്‍, അര്‍ത്തിയില്‍ അന്‍സാരി, പോരുവഴി ജലീല്‍, സി.എ ബഷീര്‍കുട്ടി, എച്ച്. അബ്ദുല്‍റഷീദ്, ഷെരീഫ് കുണ്ടറ, മേക്കോണ്‍ അബ്ദുല്‍ഖാദര്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."