മേഖലാതല ശില്‍പശാല 19-ന്
കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യബന്ധന കേന്ദ്രങ്ങളിലെ മത്സ്യലേലം, വിപണനം, ഗുണനിലവാരം ഉറപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ ഗുണകരമായ മാറ്റം വരുത്തുവാന്‍ ഉദ്ദേശിച്ച് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ സംബന്ധിച്ച് ഫിഷറീസ് വകുപ്പ് 19-ന് 2.30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ മേഖലാതല ശില്‍പശാല നടത്തും.
മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലെ മത്സ്യലേലം പെര്‍മിറ്റ് വഴി നിയന്ത്രിക്കല്‍, ലാന്‍ഡിങ് സെന്ററുകള്‍ നോട്ടിഫൈ ചെയ്ത് ക്രമപ്പെടുത്തല്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി മാനേജ് കമ്മിറ്റി രുപീകരിക്കല്‍, പ്രീ-പ്രൊസസ്സിങ് സെന്റര്‍, മത്സ്യം കടത്തുന്ന വാഹനം എന്നിവയെ പെര്‍മിറ്റ് നല്‍കി നിയന്ത്രിക്കല്‍ , ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2016 അടിയന്തരമായി നടപ്പിലാക്കല്‍, ചില ഇനങ്ങളിലും വലുപ്പത്തിലുമുള്ള മത്സ്യങ്ങളെ പിടിച്ചെടുക്കല്‍ നിരോധിക്കല്‍, സംസ്ഥാനത്തിന്റെ പുറത്തുനിന്നും വരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ചെക്ക്‌പോസ്റ്റ് വഴി നിയന്ത്രിക്കല്‍, മത്സ്യ വിപണന രംഗത്തെ മധ്യവര്‍ത്തികളുടെ ചൂഷണം ഒഴിവാക്കി മത്സ്യ മാര്‍ക്കറ്റിങ് സെന്ററുകള്‍ കേന്ദ്രീകരിച്ച് സൊസൈറ്റികള്‍ രൂപീകരിക്കല്‍ എന്നീ വിഷയങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."