HOME
DETAILS

വിവി പാറ്റുകള്‍ എണ്ണല്‍: ഐ.എസ്.ഐ പഠന റിപോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു

  
backup
March 23 2019 | 00:03 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: 50 ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആവശ്യം നിലനില്‍ക്കെ എത്രശതമാനം വിവി പാറ്റുകള്‍ എണ്ണാന്‍ കഴിയുമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകാതെ തീരുമാനമെടുക്കും.
ഇതു സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച ഇന്ത്യന്‍ സ്റ്റാറ്ററ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠന റിപോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു. ഇന്ത്യന്‍ സ്റ്റാറ്ററ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി തലവന്‍ അഭയ് ജി ഭട്ടിന്റെ നേതൃത്വത്തിലാണ് റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
50 ശതമാനം വിവിപാറ്റുകള്‍ എണ്ണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹരജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയുമാണ്. നിലവില്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ബൂത്തിലെ വിവിപാറ്റുകള്‍ എണ്ണുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ എണ്ണുമ്പോള്‍ 0.44 ശതമാനം വിവിപാറ്റുകള്‍ മാത്രമാണ് എണ്ണുന്നത്. ഇത് വിവിപാറ്റുകൊണ്ടുള്ള യഥാര്‍ത്ഥ ലക്ഷ്യം ഉറപ്പാക്കുന്നില്ലെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നീതിപൂര്‍വമാണെന്ന് ഉറപ്പാക്കണമെങ്കില്‍ 50 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാണ് ഹരജി ചൂണ്ടിക്കാട്ടുന്നത്. 30 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന ആവശ്യം നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  4 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  4 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago