സര്‍വകലാശാലയുടെ ഗവേഷണ യാത്രാസംഘം ലക്ഷദ്വീപിലെത്തി
തേഞ്ഞിപ്പലം: ലക്ഷദ്വീപ് സമൂഹങ്ങളുടെ സാമൂഹിക സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് പഠിക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണ സംഘം കവരത്തിയിലെത്തി. സമുദ്ര ശാസ്ത്ര ഗവേഷണ മേഖലയില്‍ പരമ്പരാഗത വിജ്ഞാനത്തിലൂടെ പ്രശസ്തനായ അലിമണിക് ഫാന്‍ സംഘത്തിന്റെ മാര്‍ഗദര്‍ശകനായി ചേര്‍ന്നു. സംഘം ഇന്ന്്് കടമത്തിലേക്ക് പോകും. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറും സംഘത്തിലുണ്ട്. സര്‍വകലാശാലയിലെ ഗവേഷകര്‍, ലക്ഷദ്വീപ് പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന 60 പേരാണ് സംഘത്തിലുള്ളത്. ലക്ഷദ്വീപ് സമൂഹത്തിലെ കവരത്തി, അഗത്തി, കല്‍പേനി, കടമത്ത്, ആന്ത്രോത്ത്, മിനിക്കോയ്, അമിനി ദ്വീപുകള്‍ സന്ദര്‍ശിച്ച് ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ലക്ഷ്യം.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ധനസഹായത്തോടെ, കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപ് പഠനവിഭാഗമാണ് യാത്ര സംഘടിപ്പിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രത്യേക കപ്പലും ദ്വീപ് ഭരണകൂടം ഇതിനായി അനുവദിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ ലക്ഷദ്വീപ് ഉന്നതവിദ്യാഭ്യാസ ഡീന്‍ ഡോ.പി.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് യാത്ര. വിദ്യാഭ്യാസ പഠന വിഭാഗം അധ്യാപകന്‍ ഡോ. എ. ഹമീദ് കോര്‍ഡിനേറ്ററാണ്. ലക്ഷദ്വീപുകളിലേക്ക് സര്‍വകലാശാലയുടെ ഇത്തരമൊരു ഗവേഷണയാത്ര ആദ്യമായാണ്. ചരിത്രം, സാമൂഹികശാസ്ത്രം, ഭാഷ, മാധ്യമസംസ്‌കാരം തുടങ്ങിയ മേഖലകളിലെ ദ്വീപിന്റെ സവിശേഷതകളും സംഭാവനകളും കണ്ടെത്തി രേഖപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശം. മാധ്യമ പഠനവിഭാഗം മേധാവി ഡോ. എന്‍. മുഹമ്മദലി, വിദ്യാഭ്യാസ വിഭാഗം അധ്യാപിക ഡോ. ടി. വസുമതി, സംസ്‌കൃത വിഭാഗം അധ്യാപകന്‍ ഡോ. അബ്ദുല്‍ മജീദ്, ഡോ. എം. അബ്ദുല്‍ നിസാര്‍ (ഫാറൂഖ് കോളജ്), ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റ് ഡോ. ടി.കെ. മുഹമ്മദ് സാലി, ഡോ. അനീസ് ആലങ്ങാടന്‍ എന്നിവര്‍ സംഘത്തിലുണ്ട്. സര്‍വകലാശാലാ മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദ്വീപിലെ സാംസ്‌കാരിക സവിശേഷതകളെക്കുറിച്ച് ഡോക്യുമെന്ററിയും തയ്യാറാക്കുന്നുണ്ട്. യാത്ര 30-ന് മിനിക്കോയ് ദ്വീപില്‍ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."