ദമാമില്‍ അപകടത്തില്‍ പരുക്കേറ്റ ബാലന്‍ മരണത്തിന് കീഴടങ്ങി
ദമാം: കാറപകടത്തില്‍ ഗുരുതര പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്ന മലപ്പുറം വാണിയമ്പലം ഷൈജല്‍- സഹ്‌ല തസ്‌നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അമന്‍ (4) മരണത്തിന് കീഴടങ്ങി. ദമാം വിമാനത്താവളത്തില്‍ നിന്നും കുടുംബത്തോടൊപ്പം ഖോബാറിലെ താമസസ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബന്ധുക്കളെ യാത്രയയച്ച് മടങ്ങി വരുമ്പോഴാണ് അപകടം. കാറിന്റെ പിന്‍സീറ്റിലായിരുന്ന മുഹമ്മദ് അമന് ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതര പരുക്ക് പറ്റുകയും ആംബുലന്‍സില്‍ അബു ഹദ്‌രിയ റോഡിലെ സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരന്തരം ശ്രമം നടത്തിയെങ്കിലും അവസാനം അമന്‍ വിധിക്ക് കീഴടങ്ങി.
അല്‍ ഖോബാര്‍ ഫോക്കസ്, യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് തുടങ്ങി മത-സാമൂഹിക-കായിക രംഗങ്ങളില്‍ സജീവമായ പിതാവ് ഷൈജല്‍ ജി.ഇ കമ്പനിയിലെ റീജനല്‍ ബയര്‍ ആയാണ് സേവനമനുഷ്ടിക്കുന്നത്. എട്ടുമാസം പ്രായമായ മുഹമ്മദ് അയാന്‍ മറ്റൊരു മകനാണ്.
അപകട വിവരമറിഞ്ഞ് ദമാമിലെ സാമൂഹിക സംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ നേരെത്തെ ആശുപത്രിയിലെത്തിയിരുന്നു. വലിയ സുഹൃദ് വലയമുള്ള ഷൈജലിന്റെ മകന്റെ നിര്യാണം സുഹ ൃത്തുക്കളേയും പരിചിതരേയും ഏറെ ദുഃഖത്തിലാഴ്ത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം ദമാമില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."