HOME
DETAILS
MAL
'ഡോക്ടര്‍ ടീച്ചറായി' ആരോഗ്യ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍
backup
June 30 2018 | 07:06 AM
ചെറുവത്തൂര്‍: അക്ഷര മധുരം നുകര്‍ന്ന വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യ പാഠങ്ങള്‍ പകര്‍ന്നു നല്കാന് ടീച്ചറായി ഡോക്ടറെത്തി. ജങ്ക് ഫുഡ് ഉള്‍പ്പെടെ ആരോഗത്തിന് ഹാനികരമായ ഭക്ഷണ ശീലങ്ങള്‍ ഉപേക്ഷിക്കുമെന്ന് കുട്ടികളുടെ പ്രതിജ്ഞ. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലാണ് ഹരിതോത്സവത്തിന്റെ ഭാഗമായി 'ആരോഗ്യത്തിന്റെ നല്ല പാഠങ്ങള്‍' എന്ന പരിപാടി സംഘടിപ്പിച്ചത്.
പൂര്‍വ വിദ്യാര്‍ഥിയായ ചന്തേരയിലെ ഡോ. എ.ജി സജിനയാണ് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപാഠങ്ങള് പകരാനെത്തിയത്. പ്രധാനാധ്യാപിക സി.എം മീനാകുമാരി സജിനക്ക് ഉപഹാരം സമര്‍പ്പിച്ചു. സോക്ടറുടെ സ്നേഹ സമ്മാനമായി വിദ്യാലയത്തിന് ഫസ്റ്റ് എയ്ഡ് ബോക്സും നല്കി. പഞ്ചായത്തംഗം വി.പി രാജീവന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. ബാബു അധ്യക്ഷനായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."