HOME
DETAILS
MAL
മങ്കട സ്കൂള്‍ കെട്ടിടം തകര്‍ന്ന സംഭവം: ഡി.ഡി.ഇ ഹാജരാകണം
backup
July 12 2016 | 18:07 PM
മങ്കട: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച് കമ്മീഷന് സ്വമേധയാ എടുത്ത കേസില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അടുത്ത സിറ്റിങിന് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്കി.
ചാലിയാര്‍ പഞ്ചായത്തില്‍ പെരുമ്പടപ്പ് പി.എച്ച് സെന്ററിന് കീഴിലുള്ള ഉപകേന്ദ്രം പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ച് നേരത്തെ മനുഷ്യാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ബോര്‍ഡ് സെക്രട്ടറിയോട് ഹാജരാവാന്‍ കമ്മീഷന് നിര്‍ദേശിച്ചു. 41 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്. ഒന്‍പത് കേസുകള്‍ മാറ്റിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."