HOME
DETAILS
MAL
ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ നന്നാക്കണം
backup
June 30 2018 | 07:06 AM
കാസര്‍കോട്: ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഫ്രീസര്‍ കേടായത് കാരണം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണണമെന്നും തകരാറായ രണ്ടു ഫ്രീസറുകളും അടിയന്തിരമായി നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് വി.എം മുനീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."