ജിയോ ഫോണില്‍ ഇനി ഗൂഗിള്‍ സംവിധാനം ലഭ്യമാകും
റിലയന്‍സ് വിപണിയിലിറക്കുന്ന ജിയോ ഫോണില്‍ ഇനി മുതല്‍ ചില ഗൂഗിള്‍ സംവിധാനവും ലഭിക്കും. ഗൂഗിള്‍ അസിസ്റ്റ്, ഗൂഗിള്‍ മാപ്, ഗൂഗിള്‍ സെര്‍ച്, യൂറ്റിയുബ് തുടങ്ങിയവയാണു ജിയോ ഫോണില്‍ ചേര്‍ക്കുന്നതെന്നാണ് ജിയോ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ജിയോ ഫോണിന്റെ ഒപ്പറേറ്റിങ് സിസ്റ്റം കൈകാര്യം ചെയ്യുന്നത് കായ് ഒഎസ് (Kai OS) എന്ന അമേരിക്കന്‍ കമ്പനിയാണ്. കായ് ഒഎസ് ടെക്‌നോളജീസ് ഗൂഗിളുമായി ചേര്‍ന്നു പുതിയ ആപ്പുകള്‍ നിര്‍മിക്കാനെടുത്ത തീരുമാനമാണ് ഈ മാറ്റത്തിനു കാരണം.
പുതിയ പദ്ധതിക്കായി ഇരു കമ്പനികളും 20 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണു മാറ്റിവച്ചിരുക്കുന്നത്. HTML, Javascript പോലുള്ള മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന കായ് ഒഎസ് ഇന്ത്യയില്‍ വരുന്നതു ജിയോ ഫോണിലുടെയാണ്.
ഇതുവരെ ജിയോഫോണില്‍ ലഭ്യമായിരുന്നതു ജിയോ ടി.വി, ജിയോ മ്യുസിക്ക് തുടങ്ങിയ ജിയോ ആപ്പുകള്‍ മാത്രമായിരുന്നു. കായ് ഓഎസുമായി ചേര്‍ന്നു പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി, ഇതിനകം വന്‍വിജയമായ ജിയോ ഫോണില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണു ശ്രമിക്കുന്നതെന്നു ജിയോ റിലയന്‍സ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."