സഊദിയിൽ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയർന്നു, ഇന്ന് രോഗം ഭേദമായവർ 1864 പേർ, 1881 പുതിയ രോഗികൾ, 22 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 22 പേർ മരിച്ചതായും 1881 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1864 രോഗികളാണ് രോഗ മുക്തി നേടിയത്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 525 ആയും വൈറസ് ബാധിതർ 87142 ആയും ഉയർന്നിട്ടുണ്ട്.
#الصحة تعلن عن تسجيل (1881) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (22) حالات وفيات رحمهم الله، وتسجيل (1864) حالة تعافي ليصبح إجمالي عدد الحالات المتعافية (64,306) حالة ولله الحمد. pic.twitter.com/JBwdk1azyb
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) June 1, 2020
നിലവിൽ 22311 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 380 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 1864 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 64306 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."