ഇന്നു മാത്രം വിദേശത്ത് കൊവിഡില്‍ മരിച്ചത് ഒന്‍പത് മലയാളികള്‍
തിരുവനന്തപുരം: ഇന്ന് മാത്രം ഒന്‍പത് മലയാളികള്‍ വിദേശത്ത് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 210 പേര് ഇങ്ങനെ ഇതുവരെ മരിച്ചതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികള്‍ മരിക്കുന്നുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ പോലും ബന്ധുക്കള്‍ക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര് വിദേശത്ത് നിന്ന് വന്നവരാണ്. കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആകെ 121 ഹോട്ട്സ്പോട്ടുകള്‍ ഉണ്ട് ഇപ്പോള്‍. പുതുതായി പാലക്കാട് കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് ഹോട്ട്സ്പോട്ടുകള്‍.
ലോക്ക് ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അണ്‍ലോക്ക് വണ്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേരളം.തിങ്കളാഴ്ച മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വിസ് തുടങ്ങാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."