HOME
DETAILS

ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അനുഭാവപൂര്‍വം തീരുമാനമെടുക്കണമെന്ന് കലക്ടര്‍

  
backup
July 12 2016 | 18:07 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d

മലപ്പുറം: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ അനുഭാവപൂര്‍വം തീരുമാനമെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി അറിയിച്ചു.   നാഷനല്‍ ട്രസ്റ്റ് ആക്റ്റ്പ്രകാരമുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. സെറിബ്രല്‍ പാള്‍സി ബാധിതനായ സാധാരണ സ്‌കൂളില്‍ പഠിക്കുന്ന 17 കാരന് പ്രതിവര്‍ഷം 12000 രൂപ പഠന സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത് 2015ല്‍ 6000 രൂപയാക്കി കുറച്ച് നല്‍കിയ നടപടി തിരുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് കലക്ടര്‍ നിര്‍ദേശിച്ചു.  
ഈ വര്‍ഷം തന്നെ പ്ലാന്‍ ഫണ്ടില്‍ ഇതിനുള്ള തുക വകയിരുത്താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.  എട്ട് മക്കളില്‍ നാല് പേര്‍ ഭിന്നശേഷിയുള്ളവരായ കുടുംബത്തിനെ  നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.  17 അപേക്ഷകള്‍ പരിഗണിച്ചതില്‍ 11 പേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ (ലീഗല്‍ ഗാര്‍ഡിയന്‍) നിയമിച്ച് നല്‍കി.  രണ്ട് കുടുംബങ്ങള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറി.  സ്വത്തുമായി ബന്ധപ്പെട്ട് പിന്നീട് തര്‍ക്കങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് അപേക്ഷകളില്‍ നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നതിനുള്ള തീരുമാനം നീട്ടിവെച്ചു. യോഗത്തില്‍ കമ്മിറ്റി കണ്‍വീനറായ വി. ഹംസ, സ്റ്റാറ്റിയൂട്ടറി മെമ്പര്‍ പി.വി പ്രേമ, സാമൂഹിക നീതി, പൊലീസ്, രജിസ്‌ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ - പബ്ലിക്ക് റിലേഷന്‍ വകുപ്പ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളായ അംഗങ്ങള്‍ പങ്കെടുത്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago