വിദ്യാലയങ്ങള്‍ തുറക്കുക ജൂലൈക്കുശേഷം മാത്രം, സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റീന്‍ പരാജയപ്പെടും
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലായിലോ അതിന് ശേഷമോ മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര്‍ എന്ന പരിധിവച്ച് വിവാഹത്തിന് അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേര്‍ക്ക് മാത്രമാവും അനുമതി. എട്ടാം തിയ്യതിക്ക് ശേഷം വേണ്ട ഇളവുകള്‍ കേന്ദ്രത്തെ അറിയിക്കും. കണ്ടോണ്‍മെന്റ് സോണില്‍ പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌ക് ധരിക്കാത്ത 3075 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാാറന്റീന്‍ ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണില്‍നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങളില്‍ ഇളവിനോ കര്‍ക്കശമാക്കാനോ ഉള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കാന്‍ കഴിയില്ല.
സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റീന്‍ പരാജയപ്പെടും. പ്രായമേറിയവര്‍ക്കുരോഗം വരാനുള്ള സാധ്യത കൂടുതലാണ്. പുറത്തുനിന്നു വരുന്നതിനു തുടര്‍ന്നും പാസ് വേണം.
തൊട്ടടുത്ത ജില്ലകള്‍ക്കിടയില്‍ സര്‍വീസ് ആകാമെന്നാണു കരുതുന്നത്. പകുതി സീറ്റുകളിലായിരിക്കും യാത്ര. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം. കാറില്‍ ്രൈഡവര്‍ക്കു പുറമെ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ മാത്രം.
മിക്ക പശ്ചാത്യ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടര്‍ന്ന മിക്ക ഇടങ്ങളിലും ടെസ്റ്റിങ്ങിലും ട്രീറ്റ്മെന്റിലുമാണ് ഊന്നല്‍ നല്‍കിയത്. അതിനാല്‍ രോഗം പടരുന്നതു തടയാന്‍ സാധിച്ചില്ല. കേരളത്തിനു രോഗവ്യാപനം തടയാന്‍ സാധിച്ചത് ഈ തരത്തിലുള്ള പ്രവര്‍ത്തനം കൊണ്ടാണ്. വികേന്ദ്രീകരണമുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടേത്. ഒരു രോഗിയില്‍നിന്ന് എത്ര പേരിലേക്ക് രോഗം പടരുന്നു എന്നതാണ് മാനദണ്ഡം. മൂന്ന് ആണ് ലോകത്തില്‍ ശരാശരി ഇതിലെ നമ്പര്‍. കേരളത്തില്‍ ആദ്യത്തെ മൂന്ന് കേസുകള്‍ വുഹാനില്‍നിന്നാണെത്തിയത്. അവരില്‍നിന്ന് ഒരാള്‍ക്കു പോലും പടര്‍ന്നുപിടിക്കാതിരിക്കാന്‍ നോക്കാന്‍ നമുക്കു സാധിച്ചു. ഈ നമ്പര്‍ 0.45 ആക്കി നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചൂ. ലോകത്ത് വളരെക്കുറച്ച് രാജ്യങ്ങള്‍ക്കേ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും അദ്ദേഹം
പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."