ബദ്രിക്ക് മറുപടി പൊള്ളാര്‍ഡ്
ബാംഗ്ലൂര്‍: ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ ഹാട്രിക്ക് കണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ നൈാലു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തപ്പോള്‍ മുംബൈ ഏഴു പന്തുകള്‍ അവശേഷിക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
ഹാട്രിക്ക് വിക്കറ്റുകള്‍ നേടി വിന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രി തുടക്കത്തില്‍ ആഞ്ഞടിച്ചപ്പോള്‍ മുംബൈ ബാറ്റിങ് ചീട്ടുകൊട്ടാരം പോലെ വീണു. ഏഴു റണ്‍സിനിടെ അവരുടെ നാലു മുന്‍നിര ബാറ്റ്സ്മാന്മാര് കൂടാരം കയറി. 33 റണ്‍സിനിടെ അഞ്ചാം വിക്കറ്റും വീണതോടെ അവര്‍ പ്രതിരോധത്തിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡ്- ക്രുനല് പാണ്ഡ്യ സഖ്യം കളി മുംബൈയ്ക്ക് അനുകൂലമാക്കുകയായിരുന്നു. പൊള്ളാര്‍ഡ് 47 പന്തില്‍ 70 റണ്‍സ് വാരി.
ക്രുനല് 30 പന്തില്‍ 37 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ സീസണിലെ ആദ്യ ഐ.പി.എല്‍ പോരിനിറങ്ങിയ നായകന് വിരാട് കോഹ്ലി (62)യുടെ ഒറ്റയാള്‍ പോരാട്ടമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. പൊള്ളാര്‍ഡ് കളിയിലെ താരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."