തളിപ്പറമ്പ് മണ്ഡലത്തിലെ സമൃദ്ധി പദ്ധതി വിലയിരുത്താന്‍ നബാര്‍ഡ് സംഘം എത്തി
തളിപ്പറമ്പ്: മണ്ഡലത്തില്‍ ജയിംസ് മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമൃദ്ധി പദ്ധതി ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് വിലയിരുത്താന്‍ നബാര്‍ഡിന്റെ ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. കുറുമാത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളാണ് സംഘം ഇന്നലെ സന്ദര്‍ശിച്ചത്. നീര്‍ത്തട മണ്ണ് ജല സംരക്ഷണത്തിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പദ്ധതികള്‍ കാണാന്‍ നബാര്‍ഡ് സംഘം എത്തിയത്. കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ പഞ്ചായത്ത് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സഹകരണ ബാങ്ക്, കൂനം എ.എല്‍.പി സ്‌കൂള്‍, പറവളം അങ്കണവാടി, തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച മഴൂര്‍ വി.സി.ബി കം റഗുലേറ്റര്‍ ബ്രിഡ്ജ്, ചവനപ്പുഴ മീത്തലിലെ എം. ചന്ദ്രന്റെ ഇന്റഗ്രേറ്റഡ് ഫാം, പന്നിയൂര്‍ പള്ളിവയലിലെ പൊതുജന വായനശാല, വണ്ണത്താന്‍മാട് ടൂറിസം പദ്ധതി പ്രദേശം, മുയ്യത്തെ പോര്‍ട്ടബിള്‍ റൈസ്മില്‍, വേളം പൊതുജന വായനശാല എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. മഹാരാഷ്ട്രയിലെ സത്താറയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് നബാര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചത്. കേരളത്തില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ മാത്രം ആരംഭിച്ചിട്ടുള്ള സമൃദ്ധി പദ്ധതി വിവിധ സംസ്ഥാനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കാനുള്ള ആലോചനയിലാണ്. നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബി. നാഗേഷ്‌കുമാര്‍, അഡീഷണല്‍ അസി. ജനറല്‍ മാനേജര്‍ എസ്.എസ് നാഗേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍, വൈസ് പ്രസിഡന്റ് കെ. ജാനകി, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."