സഊദിയിൽ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ് (48) ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരണപ്പെട്ടത്. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആറ് ദിവസങ്ങളായി മഹജ്ർ കിംഗ് അബ്‌ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽ ഹനൂഫ് കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ ശുചീകരണ ജീവനക്കാരിയായിരുന്നു.
ഭർത്താവും രണ്ട് മക്കളും നാട്ടിലാണ്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്. ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 40 ആയി ഉയർന്നിട്ടുണ്ട്. 48 മണിക്കൂറിനിടെ യുവതിയടക്കം ആറു മലയാളികളുടെ മരണങ്ങളാണ് സഊദിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിച്ചത്. മലയാളികൾക്കിടയിൽ ശക്തമായ ബോധവത്‌കരണം ആവശ്യമാണെന്ന നിലപാടിലാണ് സാമൂഹ്യ പ്രവർത്തകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."