സാക്കിര്‍ നായിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന; യൂത്ത്‌ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും
മലപ്പുറം: ലോക പ്രശസ്ത പണ്ഡിതനും പ്രബോധകനുമായ ഡോ. സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭീകരവാദ, തീവ്രവാദ ബന്ധം ചാര്‍ത്തി അന്വേഷണത്തിനു വിടുകയും ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ പ്രചാരണം നടത്താനും പ്രതിഷേധം സംഘടിപ്പിക്കാനും ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി തീരുമാനിച്ചു. 16ന് വൈകീട്ട് മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. ഏകസിവില്‍ കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും യുവജന പ്രതിഷേധം സംഘടിപ്പിക്കും. ഈ വിഷയങ്ങളില്‍ യോജിക്കുന്ന സമാന മനസ്‌കരായ മുഴുവന്‍ സംഘടനാ പ്രതിനിധികളെയും പ്രതിഷേധത്തില്‍ പങ്കെടുപ്പിക്കും.
ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന സംഗമത്തില്‍ പ്രഗത്ഭരായ നേതാക്കള്‍ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് മണ്ഡലം, പഞ്ചായത്ത്, ശാഖാ കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷനായി. ഭാരവാഹികളായ ഉസ്മാന്‍ താമരത്ത്, സി.കെ ഹമീദ് നിയാസ്, സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, വി.ടി സുബൈര്‍ തങ്ങള്‍, കെ.സലാം, വി.പി ലുഖ്മാന്‍, അന്‍വര്‍ മുള്ളമ്പാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."