HOME
DETAILS

വയനാട് ലോക്‌സഭാ മണ്ഡലം: കുറ്റിച്ചൂലും ജപ്തിയും തെരഞ്ഞെടുപ്പ് വിഷയമോ...

  
backup
March 23 2019 | 00:03 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%95

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കാലത്ത് വീണതും വീണുകിട്ടുന്നതും വിദ്യയാണ്. ഇത് പ്രചാരണ വിഭവങ്ങളായി മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസംവരെ ഒളിഞ്ഞും തെളിഞ്ഞും അലയടിച്ചുകൊണ്ടിരിക്കും.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട്ടില്‍ ഇത്തവണ വിഭവങ്ങള്‍ക്ക് കുറവൊന്നുമില്ല. മണ്ഡല രൂപീകരണത്തിന് മുന്‍പ് മുതലുള്ള വയനാടിന്റെ വികസന സ്വപ്‌നങ്ങള്‍ ഇന്നും പകല്‍ക്കിനാവുകളാണ്. ഈ സ്വപ്‌നങ്ങള്‍ക്കൊപ്പം നേതാക്കളുടെ വാ വിട്ടതും വീണുകിട്ടിയതും ഇരുമുന്നണികളും സജീവ പ്രചാരണ വിഷയങ്ങളാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ അജയ് തറയിലിന്റെ 'കുറ്റിച്ചൂല് ', രാജ്‌മോഹന്‍ ഉണ്ണിത്താന്റെ 'വല്ലപ്പോഴും സാന്നിധ്യമറിയിച്ചാല്‍ മതി' തുടങ്ങിയ നാക്കുപിഴകള്‍ ഇതിനകം വയനാട്ടില്‍ ഇടതുമുന്നണിയും പോഷക സംഘടനകളും ഇപ്പോഴും എപ്പോഴും സമൂഹമാധ്യമങ്ങളിലും പ്രസംഗ വേദികളിലും 'ലൈവായി' കൊഴുപ്പിക്കുന്നുണ്ട്.
ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചിലെ കര്‍ഷകന്റെ വീട് ജപ്തിയാണ് യു.ഡി.എഫിന് വീണുകിട്ടിയ കടാക്ഷം. സ്ഥാനാര്‍ഥി തീരുമാനം വൈകിയതിനെ തുടര്‍ന്ന് (ഇനിയും എ.ഐ.സി.സി പ്രഖ്യാപനമുണ്ടായിട്ടില്ല) ഇന്നലെ മുതല്‍ തുടങ്ങിയ യു.ഡി.എഫ് പ്രചാരണ വേദികളില്‍ 'ജപ്തി' മയമാകുമെന്നതില്‍ തര്‍ക്കമില്ല.
ചാനല്‍ ചര്‍ച്ചകള്‍ക്കിടെ കെ.സി വേണുഗോപാലിന്റെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് പറയുമ്പോഴായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം.
പാര്‍ട്ടിയില്‍ നിരവധി ചുമതലകളുള്ള കെ.സിക്ക് അനുയോജ്യമാണ് വയനാടെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ മണ്ഡലങ്ങളില്‍ വല്ലപ്പോഴും സാന്നിധ്യമറിയിക്കുന്നതുപോലെ മതിയാകും വയനാട്ടിലെന്നുമായിരുന്നു പരാമര്‍ശം. വല്ലപ്പോഴും എന്നത് കൊണ്ട് നേതാവ് ഉദ്ദേശിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണ സമയമാണെങ്കിലും ആവശ്യക്കാര്‍ അത് വേണ്ടതുപോലെ ഇപ്പോഴും ഉപയോഗിക്കുന്നു. ഇതിന്റെ ക്ഷീണം തീരുന്നതിന് മുന്‍പാണ് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ 'കുറ്റിച്ചൂല്‍' പ്രയോഗം. വയനാട്ടില്‍ കോണ്‍ഗ്രസ് കുറ്റിച്ചൂലിനെ സ്ഥാനാര്‍ഥിയാക്കിയാലും വിജയിക്കുമെന്നാണ് വക്താവ് ചാനല്‍ ചര്‍ച്ചക്കിടെ പ്രയോഗിച്ചത്. പ്രസ്താവനകള്‍ക്കെതിരേ പ്രവര്‍ത്തകര്‍ തന്നെ രഹസ്യമായി രംഗത്തെത്തിയിരുന്നു.
ജില്ലയിലെ വോട്ടര്‍മാരെ അവഹേളിക്കുന്ന പ്രസ്താവനകള്‍ ചിലപ്പോള്‍ ചില സമ്മര്‍ദങ്ങള്‍ കാരണം തിരുത്തപ്പെട്ടേക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മൊറട്ടോറിയവും വീണുകിട്ടിയ ബാങ്കിന്റെ ജപ്തിയും കുടിയേറ്റ കര്‍ഷകര്‍ ഏറെയുള്ള വയനാട് മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago