വടകര നഗരസഭ കൗണ്‍സില്‍ യോഗം: ഗതാഗതക്കുരുക്കഴിക്കാന്‍ തീരുമാനം
വടകര : നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ അനധികൃതമായുള്ള വാഹന പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മാര്‍ക്കറ്റ് റോഡില്‍ ഇരു വശങ്ങളിലുമായി ചരക്ക് വാഹനങ്ങളടക്കം നിര്‍ത്തിയിട്ട് ചരക്കിറക്കുന്നത് വലിയ ഗതാഗത കുരുക്കിന് കാരണമാവുന്നതായി യു.ഡി.എഫിലെ എം.പി ഗംഗാധരനാണ് ഉന്നയിച്ചത്.ഇത് കാല്‍നട യാത്രക്കാര്‍ക്ക് പോലും ഭീഷണിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.
നഗരത്തില്‍ മുന്‍പ് ക്രമീകരിച്ചത് പോലെയുള്ള ട്രാഫിക് നിയന്ത്രണം പൊലിസ് കാര്യക്ഷമമാക്കാത്തതാണ് വീണ്ടും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. പൊലിസുമായി ബന്ധപ്പെട്ട് ഇത്് നിലവില്‍ വരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മാത്രമല്ല നഗരത്തില്‍ ഇത്തരം അനധികൃത പാര്‍ക്കിങ്ങ് ചെയ്യുന്ന സ്ഥലങ്ങളില്‍ നോ പാര്‍ക്കിങ്ങ് ബോര്‍ഡ് വെക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളിലും പാര്‍ക്കിങ്ങ് ചെയ്യാനുള്ള സ്ഥലം കച്ചവടത്തിന് ഉപയോഗിക്കുന്നതാണ് അനധികൃത പാര്‍ക്കിങ്ങ് വരാനുള്ള കാരണം. ഇത്തരത്തില്‍ പല കെട്ടിടങ്ങളും ലൈസന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായും വിവരങ്ങളുണ്ട്.
മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ തടയുന്നതിനായി 50 വീടുകള്‍ കേന്ദ്രീകരിച്ച് ഓരോ വാര്‍ഡിലും ആരോഗ്യ ജാഗ്രത സമിതി ബോധവത്കരണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പറഞ്ഞെങ്കിലും പല വാര്‍ഡുകളും റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍ പറഞ്ഞു.
ചില വാര്‍ഡുകള്‍ ഇപ്പോഴും സഹകരിക്കാതെയാണ് പോകുന്നത്. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മസേന വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ചിലര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. നിലവില്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.എഫ് കേന്ദ്രവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നും ഈ കേന്ദ്രത്തിന് മുന്നില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സാധനങ്ങള്‍ ഇറക്കുന്നതിനും മറ്റും വലിയ പ്രയാസമാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കറുക പാലത്തിന്റെ തൂണുകള്‍ തകര്‍ന്നതു കാരണം പാലം ഭീഷണി നേരിടുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ എം.പി അഹമ്മദ് പറഞ്ഞു. മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് സംബന്ധിച്ചുള്ള രേഖകള്‍ നഗരസഭ ഓഫിസില്‍ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നഗരസഭ പരിധിയിലെ എല്‍.പി സ്‌കൂളുകളില്‍ നഴ്‌സറികള്‍ ആരംഭിച്ചത് കാരണം അംഗനവാടികളില്‍ കുട്ടികള്‍ കുറയുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍ ടി കേളു പറഞ്ഞു. നിര്‍ബന്ധമായും 4 വയസ് വരെയുള്ള കുട്ടികളെ അംഗന്‍വാടികളിലേക്ക് അയക്കാനുള്ള നടപടി ചെയ്തില്ലെങ്കില്‍ അംഗന്‍വാടികള്‍ ഇല്ലാതാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിവെള്ള വിതരണത്തില്‍ ഇപ്പോഴും അപകാതകള്‍ സംഭവിക്കുന്നതായി സുരേഷ് ബാബു പറഞ്ഞു. പലയിടത്തും പൈപ്പ് പൊട്ടിയത് നന്നാക്കാനും വാട്ടര്‍ അതോറിറ്റി തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലായ് 7ന് വടകര നഗരസഭയിലുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് റവന്യു സെക്ഷനില്‍ ധാരാളം ആളുകള്‍ എത്തിച്ചേരുന്നതിനാല്‍ കൂടുതല്‍ സ്റ്റാഫുകളെ നിയമിക്കണമെന്ന് ദിനചന്ദ്രന്‍ ആവശ്യപ്പെട്ടു. സാന്‍ബാങ്ക്‌സ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ന്നതായും പല വീടുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായും പി.കെ ജലാല്‍ ഉന്നയിച്ചു.
കുടിവെള്ള വിതരണത്തില്‍ വന്ന അപാകതകള്‍ പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി നഗരസഭ ചര്‍ച്ച ചെയ്തതായും പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നത് സംബന്ധിച്ച് കൗണ്‍സിലര്‍മാരും അവരോടൊപ്പം പ്രവര്‍ത്തിക്കണമെന്നും ചെയര്‍മാന്‍ മറുപടിയായി പറഞ്ഞു. സാന്‍ഡ്ബാങ്ക്‌സ് റോഡ് സംബന്ധിച്ച പ്രശ്‌നം എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തും. പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് തകര്‍ച്ചയില്‍ താത്കാലിക പരിഹാരം കാണാമെന്നല്ലാതെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ലെന്നും കോട്ടപ്പറമ്പ് നവീകരണം വരുന്നതോടെ പൊളിക്കേണ്ടതാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിന് നഗരസഭ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നല്ല ശ്രദ്ധ വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ചെയര്‍മാന്‍ വ്യക്തമാക്കി. യോഗത്തില്‍ വിവിധ അജണ്ടകള്‍ക്ക് അംഗീകാരം നല്‍കി. ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. വി ഗോപാലന്‍, ടി കേളു, എംപി അഹമ്മദ്, പി മുസ്തഫ, പി ഗിരീഷന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."