ചെറുകിട ജലവൈദ്യുതി പദ്ധതി നിര്‍മാണം തുടങ്ങി
പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ആറ് മെഗാവാട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ഇന്നലെ തുടങ്ങി. ഇതിനു മുന്നോടിയായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി.
തടസങ്ങളും പ്രശ്നങ്ങളും പരിഹരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുന്നത്. ജി.എസ്.ടി കുരുക്കില്‍പ്പെട്ട് പ്രവര്‍ത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം ടെന്‍ഡര്‍ റദ്ദാക്കിയതായിരുന്നു. 2021 മെയ് അഞ്ചിനകം പണി പൂര്‍ത്തീകരിക്കണമെന്നതാണ് കരാറിലെ വ്യവസ്ഥ.
ഡാമിലെ റിസര്‍വോയറില്‍ നിന്നും വെള്ളമെത്തിക്കാനുള്ള ടണലിന്റെ പ്രവൃത്തികളാണ് ആദ്യം തുടങ്ങുക. ജില്ലയിലെ പത്താമത്തെ ചെറുകിട ജല വൈദ്യുത പദ്ധതിയാണിത്. പെരുവണ്ണാമൂഴി ഡാമിലെ വെള്ളമുപയോഗിച്ച് ആറ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളതാണ് പദ്ധതി.
2015ല്‍ സര്‍ക്കാര്‍ അനുമതി നല്കിയ പദ്ധതിയാണ് ഇപ്പോഴും പ്രവൃത്തിയുടെ ആരംഭ ഘട്ടത്തിലെത്തി നില്‍ക്കുന്നത്. 2016 നവംബറില്‍ പവര്‍ ഹൗസ് നിര്‍മാണമടക്കമുള്ള സിവില്‍ പ്രവൃത്തികളുടെ ആദ്യ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണ ഉദ്ഘാടനം നടക്കാന്‍ ഒരു വര്‍ഷം വീണ്ടുമെടുത്തു.
ഇതിനിടയില്‍ ജി.എസ്.ടിയുടെ അധിക നികുതി വന്നതോടെ കരാറുകാര്‍ അധിക സാമ്പത്തിക ബാധ്യതയുടെ പേരില്‍ പിന്‍വാങ്ങുകയായിരുന്നു. ടെണ്ടര്‍ നടക്കുമ്പോള്‍ നാല് ശതമാനം നികുതിയെന്നത് ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം 18 ശതമാനമായി മാറിയിരുന്നു.കെ.എസ്.ഇ.ബി ചീഫ് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ ബി.ഈശ്വരനായിക്, പ്രൊജക്ട് മാനേജര്‍ പി.കൃഷ്ണ പ്രസാദ്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് കെ.സുനില്‍, മെമ്പര്മാരാ യ ബിജു കുന്നംകണ്ടി, എന്‍.കെ.
പ്രേമന്, സി.പി.എം നേതാവ് ജോസഫ് പള്ളൂരുത്തി, മുഖ്യ കരാറുകാരന് ഷാഹുല്‍ ഹമീദും ബന്ധപ്പെട്ട മറ്റു ദ്യോഗസ്ഥരും നാട്ടുകാരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."