സഊദിയിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം നാളെ ജിദ്ദയിൽ കോഴിക്കോട്ടേക്ക് പറക്കും
റിയാദ്: സഊദിയിൽ ആദ്യ വിമാനം നാളെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പറക്കും. ജിദ്ദയിൽ നിന്നും സ്പെസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തിൽ 175 യാത്രക്കാർക്കാണ് യാത്ര ചെയ്യാനാകുക. സ്വകാര്യ ട്രാവൽസ് ഏജൻസിയാണ് ചാർട്ടേഡ് വിമാനം സജ്ജീകരിച്ചത്. നാളെ ഉച്ചക്ക് 12:15ന് ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്നുയരുന്ന വിമാനത്തിൽ 130 പേർ പുരുഷന്മാരും 40 സ്ത്രീകൾക്കൊപ്പം 13 കുട്ടികളുമുണ്ടാകും. സ്ത്രീകളിൽ പത്തുപേർ ഗർഭിണികളും പുരുഷന്മാരിൽ 20 പേർ പ്രായമായവരുമാണ്.
സ്വകാര്യ ട്രാവൽസ് മുഖേനയുള്ള ചാർട്ടേഡ് വിമാനം യാത്ര ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ടിക്കറ്റ് നിരക്ക് എംബസിക്ക് കീഴിൽ പോകുന്നതിനേക്കാൾ കൂടുതലാണ് ചാർട്ടേഡ് വിമാനങ്ങൾക്ക് ഈടാക്കുന്നത്. എങ്കിലും ഇത് അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികൾക്ക് ഏറെ ആശ്വാസമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."