HOME
DETAILS
MAL
ലൈഫ് ഭവന പദ്ധതി: കൂടരഞ്ഞിയില്‍ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇടത് അംഗങ്ങള്‍
backup
June 30 2018 | 08:06 AM
കൂടരഞ്ഞി: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ച കൂടരഞ്ഞി പഞ്ചായത്തിലെ ഗുണഭോക്താക്കളെ ഭരണസമിതി ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ച് ഇടതുമുന്നണി അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
അംഗങ്ങളായ ജിജി കട്ടക്കയം, തോമസ് മാത്യു, കെ.എസ് അരുണ്‍കുമാര്‍, ജെസി പാണ്ടം പടത്തില്‍, ദീപ സന്തോഷ് എന്നിവരാണു യോഗം ബഹിഷ്കരിച്ചത്.
അപേക്ഷിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും വീടിനുള്ള പെര്‍മിറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഗുണഭോക്താക്കളുടെ യോഗം വിളിച്ചുകൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ലെന്നും ഇടത് അംഗങ്ങള്‍ ആരോപിച്ചു. കൂടരഞ്ഞിയില്‍ ഓഫിസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണന്നും ഭരണത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് നിക്ഷിപ്ത താല്പര്യമാണെന്നും എല്‍.ഡി.എഫ് മെംബര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."