HOME
DETAILS

കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് കാനം

  
backup
April 16 2017 | 00:04 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%a8-%e0%b4%b8


കോട്ടയം: ശത്രുവര്‍ഗത്തെ ഇടതുപക്ഷം ഒറ്റക്കെട്ടായി നേരിടണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ നന്നാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചില കാര്യങ്ങള്‍ പറയേണ്ടി വന്നതെന്നും സര്‍ക്കാരിനെ ശക്തിപ്പെടുത്താനാണ് സി.പി.ഐ അന്നും ഇന്നും ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ കഴിയുന്ന വാക്കോ പ്രവൃത്തിയോ സി.പി.ഐയില്‍ നിന്നുണ്ടായിട്ടില്ല. പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്ന നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളത്.
നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കോടിയേരി പറഞ്ഞത് സി.പി.എമ്മിന്റെയും താന്‍ പറഞ്ഞത് സി.പി.ഐയുടെയും നിലപാടാണ്. അഭിപ്രായ വ്യത്യാസങ്ങളില്‍ ചര്‍ച്ചയ്ക്ക് സി.പി.ഐ തയാറാണ്. ചര്‍ച്ച നടത്താമെന്ന കോടിയേരിയുടെ നിര്‍ദേശത്തെയും സ്വാഗതം ചെയ്യുന്നു. സി.പി.ഐക്ക് ഇരുമുന്നണികളിലും ഭരണം നടത്തിയ പരിചയമുണ്ടെന്ന കോടിയേരിയുടെ വാക്കുകള്‍ക്ക് പലര്‍ക്കും മറ്റുള്ളവരുമായി ചേര്‍ന്നു സമരം ചെയ്തതിന്റെയൊക്കെ ഓര്‍മകളുണ്ടാകുമെന്നും കാനം തിരിച്ചടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് മുതലാളിയുടെ മുഖമാണെന്ന് പറഞ്ഞിട്ടില്ല. ട്രേഡ് യൂനിയനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും. അത് ഇനിയും പറയും. പ്രായം കൂടിയ പാര്‍ട്ടിയെന്ന നിലയിലാണ് സി.പി.ഐയെ കോടിയേരി വല്യേട്ടന്‍ എന്നു വിശേഷിപ്പിച്ചതെങ്കില്‍ അതു ശരിയാണ്. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago