HOME
DETAILS
MAL
ഉംറക്കെത്തിയ കണ്ണൂര്‍ സ്വദേശി മക്കയില്‍ മരിച്ചു
backup
April 16 2017 | 00:04 AM
മക്ക: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി കുടുംബ സമേതം ഉംറ നിര്‍വ്വഹിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി മക്കയില്‍ ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കല്ലായി വായയില്‍ അയമൂട്ടി ഹാജി (75) ആണ് ശനിയാഴ്ച മക്കയില്‍ മരിച്ചത്.
ഭാര്യ ആസ്യ, മകന് ഇര്‍ഷാദ് എന്നിവര്ക്കൊപ്പംഉംറ നിര്‍വ്വഹിച്ച ശേഷം മദീനയിലേക്ക് പോകുന്നതിനു തലേ ദിവസം ശാരീരിക അസ്വസ്ഥതതുടര്ന്ന് കഴിഞ്ഞ മാസം 16നു മക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
തുടര്‍ന്നു അസുഖം മൂര്‍ഛിച്ചു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നിന്നും വിട്ടു കിട്ടുന്ന മൃതദേഹം ഞായറാഴ്ച മക്കയില്‍ ഖബറടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
മറ്റുമക്കള്‍: നബീസ, സക്കീന, സൗജത്, റഷീദ, സുലൈഖ, നസീമ, റസാഖ്, ഫൈസല്‍, നജീബ്, സാദത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."