ഹജ്ജ് തീര്‍ഥാടകര്‍ക്ക് 2000 രൂപയുടെ നോട്ട് കൊണ്ടുപോകുന്നതിന് വിലക്ക്
കൊണ്ടോട്ടി: ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രയില്‍ 2000 രൂപയുടെ നോട്ട് കൈവശം വയ്ക്കുന്നതിന് വിലക്ക്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ പുതിയ 2000 രൂപയുടെ നോട്ട് കൊണ്ടുപോകരുതെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുംബൈയില്‍ മൂന്നു ദിവസമായി നടന്നുവരുന്ന ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന ക്ലാസിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കുള്ള സര്‍ക്കുലര്‍ ഉടന്‍ കൈമാറും.
രാജ്യത്തിന്റെ കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് 2000 രൂപയുടെ നോട്ടിന് തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാക്കി വ്യാജ നോട്ട് പുറത്തിറക്കുന്നത് തടയാനാണിതെന്നാണ് നിഗമനം. എന്നാല്‍, മറ്റു വിദേശ യാത്രക്കാര്‍ 2000 രൂപ കൊണ്ടു പോകുന്നതിന് വിലക്കില്ല. ഒരു തീര്ഥാടകന് 25000 രൂപ വരെ പരമാവധി ഹജ്ജിന് പോകുമ്പോള്‍ കൊണ്ടു പോകാനും കൈവശം വയ്ക്കാനും അനുമതിയുണ്ട്.
കേന്ദ്രം പുതുതായി പുറത്തിറക്കിയ 500 രൂപയുടെ നോട്ട് കൊണ്ടു പോകുന്നതിന് നിരോധനമില്ല. ഇതാദ്യമായാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇന്ത്യന്‍ കറന്‍സിയില്‍ വിലക്ക് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."