നോട്ടു നിരോധനത്തിനു ശേഷവും കറന്‍സി നോട്ടുകളുടെ ഇടപാടില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു ശേഷവും രാജ്യത്തു നിലവിലുള്ള കറന്‍സി നോട്ടുകളുടെ ഇടപാടില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ പ്രചാരത്തിലുള്ള കറന്‍സി നോട്ടിന്റെ എണ്ണം 19.14 ശതമാനം വര്‍ധിച്ച് 21.14 ലക്ഷം കോടിയിലെത്തിയെന്നാണ് ആര്.ബി.ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2016 നവംബര്‍ നാലിന് 17.97 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 15 ന് അത് 21.14 ലക്ഷം കോടിയായി വര്‍ധിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ച് നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്നതായിരുന്നു നോട്ട് അസാധുവാക്കലിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൂന്നു ലക്ഷം കോടി കറന്‍സി നോട്ടുകളുടെ വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
2018 മാര്‍ച്ചില്‍ 18.29 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ടാണ് 21.14 ലക്ഷം കോടിയിലെത്തിയത്. വിവിധതരം ക്രയവിക്രയങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിച്ചിട്ടും നോട്ടിന്റെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായത്. 2016 നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. 2017 ജനുവരിയോടുകൂടി പ്രചാരത്തിലുള്ള നോട്ട് 9 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."