HOME
DETAILS

സഞ്ചാരികളുടെ മനം കവര്‍ന്ന തായിഫ് പുഷ്പസാഗര കാഴ്ചയ്ക്ക് സമാപനം

  
backup
April 16 2017 | 01:04 AM

787424247272-2

ജിദ്ദ: സഞ്ചാരികളുടെ മനം കവര്‍ന്ന തായിഫ് പുഷ്പസാഗര കാഴ്ചയ്ക്ക് സമാപനം. കഴിഞ്ഞ മാസം 28 ന് തായിഫ് ഗവര്‍ണര്‍ ഇന്‍ചാര്‍ജ് സഅദ് ബിന്‍ മുഖ്ബില്‍ അല്‍മൈമൂനിയാണ് പുഷ്പമേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്്. ഉദ്ഘാടന ദിവസം മുതല്‍ സന്ദര്‍ശകരുടെ അത്ഭുതപൂര്‍വ്വമായ തിരക്കാണ് മേള ഒരിക്കിയിരിക്കുന്ന അല്‍റുദ്ദഫ് പാര്‍ക്കില്‍.

പതിനായിരങ്ങള്‍ ഇതിനകം മേള സന്ദര്‍ശിച്ചു. മേള കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരും എത്തിയിരുന്നു. നിരവധി മലയാളി കുടുംബങ്ങളും ഫ്‌ളവര്‍ ഷോ സന്ദര്‍ശിച്ചു. സഊദി ടൂറിസം പുരാവസ്തു മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജാവ് പുഷ്പ മേള സന്ദര്‍ശിക്കാനെത്തിയിരുന്നു. രാജ്യത്ത് ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണെന്ന് ടൂറിസം മേധാവി സന്ദര്‍ശന വേളയില്‍ പറഞ്ഞു. ടുറിസത്തിന്റെ ഭാവി ഏറ്റവും മികച്ചതാകുമെന്നും അദ്ദേഹം പറഞ്ഞു.

unnamed-7

 

മേളയോടനുബന്ധിച്ച് ദിവസവും വിവിധ കലാസംസ്‌കാരിക പരിപാടികളും നടന്നു. റോസാപൂക്കളുടെയും അനുബന്ധഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും മേളിയില്‍ല്‍ ഒരിക്കിയിരുന്നു. റോസാപൂവില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന റോസ് വാട്ടര്‍, അത്തറുകള്‍ ഇവയുടെ നിര്‍മാണാരീതികളും പ്രദര്‍ശത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പീച്ചിരുന്നു.

അല്‍ റുദ്ദഫ് പാര്‍ക്കില്‍ 2800 ചതുരശ്ര മീറ്ററില്‍ വിവിധയിനത്തിലുള്ള ഏഴ് ലക്ഷം പൂക്കള്‍ ഉപയോഗിച്ചുള്ള പുഷ്പ പരവതാനി കാണികളുടെ മനം കവര്‍ന്നു. പുഷ്പങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത വിവിധ ആര്‍ച്ചുകളും പ്രത്യേക കൂടാരങ്ങളും ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയായിരുന്നു. സന്ദര്‍ശകര്‍ക്ക് പൂക്കളുടെയും പച്ചപ്പിന്റെയും വൈവിധ്യമാര്‍ന്ന കാഴ്ച്ചകളാണ് സമ്മാനിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേഖല ടൂറിസം വികസന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത്തവണ മേള സജ്ജികരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago