HOME
DETAILS
MAL
ഉത്തേജകമരുന്ന് പരിശോധനാ ലാബിനുള്ള വിലക്ക് നീങ്ങി
backup
April 16 2017 | 01:04 AM
ദോഹ: കായിക താരങ്ങള്‍ ഉത്തേജക മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഖത്തറിലെ ലബോറട്ടറിക്ക് അന്താരാഷ്ട്ര ഏജന്‍സി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങി. അന്താരാഷ്ട്ര ഗുണനിലവാരം പാലിച്ചില്ലെന്ന് ആരോപിച്ച് ആന്റി ഡോപ്പിങ് ലാബ് ഖത്തറിന്(എ.ഡി.എല്‍.ക്യു) നവംബറിലാണ് അഞ്ച് മാസത്തെ സസ്പെന്ഷന് ഏര്‍പ്പെടുത്തിയത്.
ലബോറട്ടറി അതിന്റെ ന്യൂനതകള്‍ പരിഹരിച്ചതിനെ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നതെന്ന് വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി അറിയിച്ചു. ഉന്നത നിലവാരം ഉറപ്പു വരുത്തുന്നതിന് ലാബിന്റെ മേലുള്ള നിരീക്ഷണം തുടരുമെന്നും വഡ അറിയിച്ചു. ഐ.എ.എ.എഫ് ഡയമണ്ട് ലീഗിന്റെ പുതിയ സീസണിന് ആതിഥ്യമരുളാന്‍ ഖത്തര്‍ ഒരുങ്ങി നില്‍ക്കേയാണ് പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."