ഒമാനില്‍ മലയാളിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മസ്കത്ത്: ഒമാന്‍ മത്രയില്‍ മലയാളിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനാണ് (50) താമസ സ്ഥനത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്. സാധാരണ ഇരുപതിനായിരത്തോളം റിയാല്‍ കൈവശം ഉണ്ടാകാറുണ്ടെന്ന് ഉടമ അറിയിച്ചു. ഉച്ചക്ക് 12 മണിക്ക് സത്യന് ജോലി കഴിഞ്ഞെത്താറുണ്ട്. ഒരു മണിയോടെയാണ് കൊലപാതകം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞത്തെിയ മറ്റൊരു മലയാളിയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞമാസം ഇതേദിവസം ഇവിടെ ബുറൈമിക്ക് സമീപം സുനൈനയിലെ പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ജോണ്‍ ഫിലിപ്പിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. സംഭവം നടന്ന് ക്രിത്യം ഒരു മാസം പൂര്‍ത്തിയാകുന്നതോടെയാണ് ഈ കൊലപാതകം എന്നത് പ്രവാസികള്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഒമാന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."