കൊല്ലത്ത് ട്രെയിനില്‍ യുവതിക്ക് നേരേ ആസിഡാക്രമണം
കൊല്ലം: കൊട്ടാരക്കരയില്‍ ട്രെയിനുള്ളില്‍ യുവതിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആസിഡ് ആക്രമണം നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഇടമണ്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍, സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങവേ യുവാവ് യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചശേഷം ട്രെയിനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. യുവതിയുടെ സമീപത്തിരുന്ന മറ്റൊരാള്‍ക്കും ആസിഡ് വീണ് പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ മുഖത്തിന് ഇടതുവശത്താണ് പൊള്ളലേറ്റത്. 30 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. പരിചയക്കാരായ യുവതിയും യുവാവും തമ്മില്‍ കുറച്ചുനാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പൊലിസ് വ്യക്തമാക്കി. ആസിഡ് ഒഴിച്ച പുനലൂര്‍ മണിയാര്‍ സ്വദേശി അരുണിനെ(18) പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."