മുസ്ലിംകള്ക്ക് ഐക്യദാര്‍ഢ്യവുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന മാര്‍ച്ച് 22ന് രാജ്യത്തെ മുസ്ലിം സഹോദരങ്ങള്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍. ഞങ്ങള്‍ ഒപ്പമുണ്ടെന്ന സന്ദേശം വിളിച്ചോതിയാണ് ന്യൂസിലന്‍ഡിലെ പ്രധാനപത്രങ്ങളെല്ലാം ഇന്നലെ പുറത്തിറങ്ങിയത്.
ന്യൂസിലന്‍ഡിലെ 'ദ പ്രസ്' എന്ന പത്രത്തിന്റെ മുന്‍ പേജില്‍ 'സലാം, സമാധാനം' എന്നാണ് കുറിച്ചിരിക്കുന്നത്. ഇതിനു താഴെ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ പേരും എഴുതിയിട്ടുണ്ട്. എ കോള്‍ ടു പ്രെയര്‍ എന്നെഴുതിയാണ് ന്യൂസിലന്‍ഡ് ഹെറാള്‍ഡ് ഇന്നലെ ഒന്നാം പേജ് പുറത്തിറക്കിയത്. ഒരു നഗരം ഒന്നിച്ചു എന്ന വാര്‍ത്തയ്ക്കൊപ്പം മുസ്ലികളുടെ ചിത്രവും സമാധാന ആഹ്വാനത്തിന്റെ ചിത്രങ്ങളും മാത്രമാണ് ഒട്ടാഗോ ഡെയ്ലി ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്.
പത്രങ്ങളോടൊപ്പം തന്നെ ന്യൂസിലന്‍ഡിലെ വിവിധ മാഗസിനുകളും ഭീകരാക്രണത്തിനിരയായവര്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തന്നെയാണ് പതിപ്പുകള്‍ ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."