കള്ളനോട്ട് കേസ്: ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
തലശ്ശേരി: ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ പ്രതിയുടെ ജാമ്യ ഹരജിയില്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.
മെഡിക്കല്‍ റപ്രസന്റേറ്റീവും കേസിലെ മുഖ്യപ്രതിയുമായ തലശ്ശേരി സെയ്ദാര്‍പള്ളി ഹൗലത്ത് മന്‍സിലില്‍ ഫൈനാസ്(31) നല്‍കിയ ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. രണ്ടു തവണ ഫനാസ് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ തലശ്ശേരി ചേറ്റംകുന്ന് വി.വി ക്വാര്‍ട്ടേര്‍സില്‍ റസാഖ്(35) നല്‍കിയ ജാമ്യ ഹരജിയും രണ്ട് തവണ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മെയ് 23നാണ് കേസിനാസ്പദമായ സംഭവം.
മീത്തലെപീടികയിലെ കടയില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫൈനാസിനെ ധര്‍മ്മടം പൊലിസ് പിടികൂടിയത്. തുടര്‍ന്ന് തലശ്ശേരി സി.ഐ പി.എം മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തിരുന്നു. കള്ളനോട്ട് കൈമാറിയത് റസാഖാണെന്ന് ഫൈനാസ് മൊഴി നല്‍കിയതിനെതുടര്‍ന്നാണ് റസാഖിനെയും കേസില്‍ പ്രതിചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."