ആന്ധ്ര പ്രദേശില്‍ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതായി പരാതി
ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ഇരുപത്തിരണ്ടുകാരിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡന ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്തതായി പരാതി.
വിദ്യാര്‍ഥിയുടെ പരാതി പ്രകാരം കേസെടുത്ത പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കൃഷ്ണ ജില്ലയിലെ അഗിരിപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
തന്റെ പരിചയക്കാരായ രണ്ടു മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പിറന്നാളാഘോഷത്തിനായി കൂട്ടിക്കൊണ്ടു പോയെന്ന് പരാതിയില്‍ പറയുന്നു. പാര്‍ട്ടി കഴിഞ്ഞ് മദ്യം നല്കി പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു.
ദൃശ്യങ്ങള്‍ ലഭിച്ച മറ്റൊരു മുതിര്‍ന്ന വിദ്യാര്‍ഥി പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.
അതേസമയം തന്റെ പരാതി കോളജ് അധികൃതര്‍ അവഗണിച്ചതായി പെണ്‍കുട്ടി പൊലിസിനു നല്കിയ പരാതിയില്‍ പറയുന്നു. കോളജില്‍ പരാതിപ്പെട്ടപ്പോള്‍ ദൃശ്യങ്ങള്‍ മായിച്ചു കളയാനും പെണ്‍കുട്ടിയോട് മാപ്പുപറയാനുമാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളോടു പറഞ്ഞെതെന്നും പൊലിസില്‍ അറിയിച്ചില്ലെന്നും വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."