ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താനൊരുങ്ങി രാജ്യങ്ങള്‍; എണ്ണ വിതരണം കൂട്ടാനൊരുങ്ങി സഊദി
ജിദ്ദ: ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെ എണ്ണ ഉത്പാദനം കൂട്ടാനൊരുങ്ങി സഊദി അറേബ്യ, ഇറാനുമായുള്ള എണ്ണ ഇടപാട് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വിതരണം കൂട്ടുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളോട് ഇറാനില്‍ നിന്നും എണ്ണ സ്വീകരിക്കുന്നത് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ അനുകൂല നിലപാടുള്ള രാജ്യങ്ങള്‍ ഇതിനുള്ള ഒരുക്കത്തിലാണ്. എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഒപെകിലെ എറ്റവും വലിയ മൂന്നാമത്തെ എണ്ണ വിതരണക്കാരാണ് ഇറാന്. ഇറാന്റെ വിതരണം കുറയുന്നതോടെ നേട്ടമുണ്ടാവുക സഊദിക്കാണ്. വരും ദിവസങ്ങളില്‍ 11 ലക്ഷം ബാരല്‍ എണ്ണയുത്പാദനത്തിനാണ് ശ്രമം.
ചില രാജ്യങ്ങള്‍ അമേരിക്കന്‍ തീരുമാനം അംഗീകരിച്ചേക്കും. യൂറോപ്യന്‍ യൂനിയനാണ് ഇറാനില്‍ നിന്നും എണ്ണ സ്വീകരിക്കുന്നതില്‍ മുമ്പില്‍. ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ഏഷ്യയിലെ പ്രമുഖര്‍. ഇതില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയും യൂറോപ്യന്‍ യൂനിയനും അമേരിക്കന്‍ അഭ്യര്‍ഥന രണ്ടു കാരണത്താല്‍ തള്ളുമെന്നാണ് സൂചന. ഒന്ന് അമേരിക്ക പിന്മാറിയ ഇറാന് ആണവകരാരില്‍ ഇപ്പോഴും ഇറാനൊപ്പം നില്‍ക്കുന്നുണ്ട് യൂനിയനും ചൈനയും. മറ്റൊന്ന് അമേരിക്കയുമായി ശക്തമായ വിപണി മത്സരത്തിലാണ് ഇരു കൂട്ടരും. ഇതിനാല്‍ അമേരിക്കന്‍ നീക്കം പാളുമെന്നാണ് ഇറാന്റെ കണക്ക് കൂട്ടല്‍.
എന്നാല്‍ നിലവിലെ സാഹചര്യത്തിലെ പ്രയാസങ്ങല്‍ കണക്കിലെടുത്ത് ചെറുരാജ്യങ്ങള്‍ അമേരിക്കന്‍ ചേരിയിലേക്ക് നീങ്ങും. ഇത് എണ്ണ വിപണിയില്‍ തങ്ങല്‍ക്ക് ഗുണകരമാകുമെന്ന കണക്ക് കൂട്ടലിലാണ് സഊദി ഉള്‍പ്പെടെയുള്ള മ്റ്റു ഒപൈക് രാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."