ബെല്‍ജിയത്തിനും ഹോളണ്ടിനും ജയം
ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം, ക്രൊയേഷ്യ, ഹോളണ്ട് എന്നീ ടീമുകള്‍ക്ക് ജയം.
ബെല്‍ജിയം ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റഷ്യയെയാണ് തകര്‍ത്തത്. ഈഡന് ഹസാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ബെല്‍ജിയത്തിന് തുണയായത്. 14ാം മിനുട്ടില്‍ യൂറി തൈലെമാന്സിലൂടെ ബെല്‍ജിയം ലീഡ് ചെയ്തെങ്കിലും 16ാം മിനുട്ടില്‍ ഡെനിസ് ചെറിഷേവിലൂടെ റഷ്യ തിരിച്ചടിച്ചു. ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസിന്റെ പിഴവില്‍ നിന്നാണ് റഷ്യ ഗോള്‍ നേടിയത്. 45ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹസാര്‍ഡ് ബെല്‍ജിയത്തിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിക്ക് ശേഷം തുടര്‍ ആക്രമണം നടത്തിയ ബെല്‍ജിയം 88ാം മിനുട്ടില്‍ ഹസാര്‍ഡിലൂടെ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടി വിജയം ഉറപ്പിച്ചു. 90ാം മിനുട്ടില്‍ റഷ്യന്‍ താരം അലക്സാണ്ടര്‍ ഗോളോവിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബെലാറസിനെ തകര്‍ത്താണ് ഹോളണ്ട് ആദ്യ മത്സരം അവിസ്മരണീയമാക്കിയത്. മെംഫിസ് ഡീപെ(1,55), ജോര്‍ജീനോ വ്നാല്ഡം(21), വാന്‍ ഡിക്ക് (86) എന്നിവരാണ് ഹോളണ്ടിന് വേണ്ടി ഗോള്‍ നേടിയത്. അസര്‍ബൈജാനോട് ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ക്രൊയേഷ്യ ജയിച്ചത്.
19ാം മിനുട്ടില്‍ റാമില്‍ ഷെയ്ദയേവിന്റെ ഗോളില്‍ പിന്നിലായ ക്രൊയേഷ്യ 44ാം മിനുട്ടില്‍ ബാരിസിച്ചിന്റെയും 79ാം മിനുട്ടില്‍ ക്രമറാവിച്ചിന്റെയും ഗോളില്‍ ജയം ഉറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."