HOME
DETAILS
MAL
ഭരണഘടനാ ഭേദഗതി: തുര്‍ക്കി ഇന്ന് ഹിത പരിശോധനയ്ക്ക്
backup
April 16 2017 | 01:04 AM
അങ്കാറ: ഭരണഘടനാ ഭേദഗതിക്കായി തുര്‍ക്കി ഇന്ന് പോളിങ് ബൂത്തിലേക്ക്. പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറുന്നതിനെ അനുകൂലിക്കുന്നതിനും പ്രതികൂലിക്കുന്നതിനായുമാണ് ജനങ്ങള്‍ ഹിതപരിശോധനയില്‍ വോട്ട് ചെയ്യുക. രാജ്യത്തിന്റെ ഭൂരിപക്ഷ പ്രദേശങ്ങളിലും രാവിലെ 8 മുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പിനുള്ള സമയം.
വിദേശത്തുള്ള തുര്‍ക്കി പൗരന്മാര് നേരത്തെ തന്നെ വോട്ടുകള്‍ രേഖപ്പെടുത്തി. ഫല പ്രഖ്യാപനവും ഉടനെയുണ്ടാകും. 18 ഭേദഗതികള്‍ക്കാണ് ജനഹിതം അറിയേണ്ടിയിരിക്കുന്നത്. വോട്ടെടുപ്പില്‍ ജനഹിതം അനുകൂലമാണെങ്കില്‍ നിലവില്‍ പിന്തുടരുന്ന പ്രധാനമന്ത്രി നിയന്ത്രണ സംവിധാനം ഇല്ലാതാവുകയും പകരമായി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറ്റെപ്പെടുകയും ചെയ്യും. നിലവിലെ 550 പാര്‍ലമെന്റ് സീറ്റുകളില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയോടെ 600 ആയി വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."