ഡിഫ്തീരിയ: പകര്‍ച്ച തടയാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍
കണ്ണൂര്‍: ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപകര്‍ച്ച തടയാനും കുട്ടികള്‍ക്ക് രോഗംവരാതിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍. സാധാരണയായി ഒരു പ്രദേശത്തെ പ്രതിരോധ കുത്തിവെപ്പിന്റെ തോത് കുറയുമ്പോഴാണ് ഡിഫ്തീരിയ പോലുളള മാരകരോഗങ്ങള്‍ തിരിച്ചുവരുന്നത്. മരണത്തിനുവരെ കാരണമായേക്കാവുന്ന രോഗമാണ് ഡിഫ്തീരിയ. അതിനാല്‍ രക്ഷിതാക്കള്‍ തെറ്റിദ്ധാരണകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ അഞ്ചു വയസിനു താഴെ പ്രായമുളള കുട്ടികള്‍ക്ക് ദേശീയ രോഗപ്രതിരോധ പട്ടികപ്രകാരമുളള കുത്തിവെപ്പുകള്‍ നല്‍കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗപ്രതിരോധ പട്ടിക പ്രകാരമുളള കുത്തിവെപ്പുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ നിര്‍ദിഷ്ട ദിവസങ്ങളില്‍ കുത്തിവെപ്പുകള്‍ നല്‍കിവരുന്നു. ഈ സേവനങ്ങള്‍ എല്ലാ രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ഡിഫ്തീരിയ രോഗ പകര്‍ച്ച തടയാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."