ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍; ഡല്‍ഹിയില്‍ മത്സരിക്കും
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമായ രവിശങ്കര്‍ പ്രസാദ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ സ്വീകരിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഭരണമികവില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഇതുവരെ ക്രിക്കറ്റിനുവേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ ഇനി രാഷ്ട്രത്തിനു വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഗംഭീര്‍ ഡല്‍ഹിയില്‍നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഈ വര്‍ഷം പത്മശ്രീ നല്കി ഗംഭീറിനെ ആദരിച്ചിരുന്നു. ഇതിനു രാഷ്ട്രത്തോടും പ്രധാനമന്ത്രി മോദിയോടും നന്ദിയുണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."