വഴിനീളെ അപമാനം: യോഗിയുടെ പൊലിസ് അനങ്ങിയില്ല; പെണ്‍കുട്ടി ജീവനൊടുക്കി
ലക്‌നോ: ഉത്തര്‍പ്രദേശില്‍ അയല്‍വാസി ശല്യം ചെയ്ത പതിനേഴുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പൊലിസിനെതിരേ പെണ്‍കുട്ടിയുടെ മാതാവ്.
സംഭവത്തില്‍ പൊലിസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപ് സിംഗ് എന്നയാള്‍ പെണ്‍കുട്ടിയുടെ പിറകെ നടന്നു ശല്യം ചെയ്യുന്നു. നിരവധി തവണ മാനസികമായി പീഡിപ്പിച്ചു. രണ്ടു തവണ പൊലിസില്‍ പരാതിപ്പെട്ടു. യാതൊരു പ്രതികരണവുമുണ്ടായില്ല.
സ്‌കൂള്‍ വിട്ടു വരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ വീണ്ടും അയാള്‍ ശല്യപ്പെടുത്തി. അവളെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി സങ്കടം സഹിക്കവയ്യാതെ മുറിയില്‍ കയറി കതകടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു- മാതാവ് പറയുന്നു.
എന്നാല്‍ സംഭവം മുന്‍പ് അറിഞ്ഞില്ലെന്നാണ് പൊലിസിന്റെ പ്രതികരണം. പെണ്‍കുട്ടിയുടെ മരണശേഷം സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് പ്രതിയെ ചൂണ്ടിക്കാണിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."