സഊദിയില്‍ ആറ് മലയാളികള്‍ കൂടി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് സഊദിയില്‍ ആറ് മലയാളികള്‍ കൂടി മരിച്ചു. കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ ചെമ്പക്കുത്ത് പരേതനായ മൂസക്കുട്ടിയുടെ മകന് ചെറുകുണ്ടില്‍ അലിമോന്(52), മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമിനിക് (38), പാണ്ടിക്കാട് ഒറവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (45), കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യന് (54), കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തന്‍ വീട്ടില്‍ നാണു ആചാരിയുടെ മകന് രാജു (56), തിരുവല്ല സ്വദേശിനി സിമി സുരേഷ് ആനന്ദ് (45) എന്നിവരാണ് മരിച്ചത്.
കൊണ്ടോട്ടി വെട്ടുപാറ സ്വദേശി അലിമോന് മക്കയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്രത്ത്,മക്കള്‍: അജ്മല്‍,അംജദ്.നബീല ഷെറിന്,നിഹാ ഷെറിന്.
മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമിനിക് ദവാദ്മിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. 18 വര്‍ഷമായി അല്‍യമാമ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ജോണ്‍. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കള്‍: ആല്‍വിന, അയന.
മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ശരീഫ് ദമാം സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. പിതാവ് മുഹമ്മദ്. ഭാര്യ: കല്ലിങ്ങല്‍ റംലത്ത് (തിരൂര്‍ക്കാട്). മക്കള്‍: ഷെഹ്ഷാദ്, ഐഷ നഷ. മാതാവ്: ഫാത്തിമ.
താമരശ്ശേരി സ്വദേശി സുബ്രഹ്മണ്യന് റിയാദിലെ ഫാമിലി കെയര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് മരിച്ചത്.റിയാദിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടന് എന്ന പേരിലറിയപ്പെടുന്ന സുബ്രഹ്മണ്യന്. ശൈലജയാണ് ഭാര്യ. മകന് ഷാന്‍. പിതാവ്: ഗോപാലന് താഴത്ത്, മാതാവ്: കല്യാണി.
ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊല്ലം സ്വദേശി രാജു മരിച്ചത്. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: കൃഷ്ണമ്മ. മക്കള്‍: രാജി, തുജ. മരുമക്കള്‍: കിഷോര്‍, ശ്രീകാന്ത്.
തിരുവല്ല സ്വദേശിനി സിമി കൊവിഡ് ബാധിച്ച് ജിദ്ദയിലെ മഹജ്ര്‍ കിങ് അബ്ദുല്‍അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അല്‍ ഹനൂഫ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴില്‍ ശുചീകരണ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: സുരേഷ് ആനന്ദ് . ചങ്ങനാശേരി കുറിച്ചി പുത്തന്‍ പറമ്പില്‍ ജോര്‍ജ് - മേരി ദമ്പതികളുടെ മകളാണ്. മക്കള്‍: സനിക എസ്. ആനന്ദ് (കോട്ടയം സി.എം.എസ് കോളജ് വിദ്യാര്‍ഥിനി ), റിച്ചു എസ്. അനന്ദ് (കോട്ടയം സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."