യമന്‍, സിറിയ രാജ്യങ്ങള്‍ക്ക് സഊദിയുടെ സഹായഹസ്തം
റിയാദ്: ആഭ്യന്തര യുദ്ധം മൂലം ദുരിതത്തിലായ യമന്‍, സിറിയ രാജ്യങ്ങള്‍ക്ക് സഊദിയുടെ സഹായ ഹസ്തം. ഇതിനായി കിങ് സ്റ്റില്മാന് റിലീഫ് സെന്റര്‍ നാലു കരാറുകളില്‍ ഒപ്പുവെച്ചു. സിറിയയുടെ പുനരുദ്ധാരണം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് രണ്ട് കരാറുകളും യമനിലെ വിമത വിഭാഗമായ ഹൂതികളുടെ കരങ്ങളില്‍ നിന്നു മോചിപ്പിച്ച കുട്ടികള്‍ക്കായി രണ്ട് കരാറിലുമാണ് ഒപ്പുവച്ചത്.
സിറിയയിലെ വിവിധ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 12 ലക്ഷം ഡോളര്‍ സഹായം നല്‍കും. യമന്‍ കുട്ടികളുടെ സഹായത്തിനായി രണ്ട് ലക്ഷം ഡോളറുമാണ് നല്‍കുക. പണം ചിലവഴിക്കാനായി ഇരുരാജ്യങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തക സംഘടനകളുമായാണ് സഊദിയിലെ കിങ് സല്മാന് റിലീഫ് സെന്റര്‍ കരാറില്‍ ഒപ്പുവച്ചത്.
റിയാദിലെ കിങ് സല്മാന് റിലീഫ് കേന്ദ്രത്തില്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും റിലീഫ് സെന്റര്‍ മേധാവിയുമായ ഡോ: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഹ് ആണ് കരാറുകളില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."